ബ്രഹ്മോസ് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരമാക്കി ഇന്ത്യ ; ഇനി ചൈന വിറയ്‌ക്കും

By online desk .19 10 2020

imran-azhar

 

ഡൽഹി: ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈലിന്റെ മറ്റൊരു ഘട്ടവും വിജയകരമായി പരീക്ഷിച്ചു ഇന്ത്യ. തദ്ദേശീയമായി നിർമിച്ച ഇന്ത്യന്‍ നാവികസേനയുടെ സ്റ്റെല്‍ത്ത് ഡിസ്‌ട്രോയറായ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് അറബിക്കടലില്‍ വിന്യസിച്ച ടാര്‍ഗെറ്റിലേക്ക് ആക്രമണം യുദ്ധക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ വിക്ഷേപണം ഇന്ത്യ വിജയകരമാക്കി. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ മറ്റൊരു ഘട്ടവുമാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

 

ഇന്ത്യയുടെ പ്രൈം സ്ട്രൈക്ക് മിസൈൽ എന്ന നിലയിൽ ബ്രഹ്മോസ് നാവിക ഉപരിതല ആക്രമണത്തിന് മികച്ചതാണ്. മിസൈൽ പരീക്ഷണം വിജയകരമായതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ അഭിനന്ദിച്ചു.

 


ഇന്ത്യയും റഷ്യയും ചേര്‍ന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈല്‍. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് കൊല്‍ക്കത്ത, രണ്‍വീര്‍, തല്‍വാര്‍ എന്നീ കപ്പലുകള്‍ക്കും കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകള്‍ സ്വന്തമായുള്ളത്.നിലവിൽ ബ്രഹ്മോസ് മിസൈലിന്‍റെ അഞ്ചോളം ആക്രമണ രീതികള്‍ ഇന്ത്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

OTHER SECTIONS