കരുത്തോടെ ഇന്ത്യ

By online desk .18 10 2020

imran-azhar

 

ചെന്നൈയില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയിച്ചു. ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ തദ്ദേശ നിര്‍മിത യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ചെന്നൈയില്‍നിന്നായിരുന്നു വിക്ഷേപണം നടത്തിയത്.

ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത് ഡി.ആര്‍.ഡി.ഒയാണ് . പരീക്ഷണത്തിനായി അറേബ്യന്‍ കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡി.ആര്‍.ഡി.ഒ. വ്യക്തമാക്കി. സേനയുടെ തന്ത്രപ്രധാന ആയുധമായ ബ്രഹ്മോസ്. മിസൈല്‍ സജ്ജമാകുന്നതോടെ ദൂരത്തുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ നാവികസേന കരുത്തരാകുമെന്നും ഡി.ആര്‍.ഡി.ഒ. അറിയിച്ചു.

OTHER SECTIONS