ട്രാക്കില്‍ പരിക്കേറ്റ് കിടന്നയാളെ അത്ഭുതകരമായി രക്ഷിച്ച് 26കാരന്‍ വ്യത്യസ്തനായി

By Shyma Mohan.14 Feb, 2018

imran-azhar


    മുംബൈ: റോഡപകടങ്ങളില്‍ പരിക്കേറ്റവരുടെ ദൃശ്യം പകര്‍ത്താന്‍ മത്സരിക്കുന്നവരില്‍ നിന്നും സ്വന്തം ജീവന്‍ പണയം വെച്ച് അപകടത്തില്‍പെട്ടയാളെ രക്ഷിച്ച് 26കാരന്‍ വ്യത്യസ്തനായി. മുംബൈയിലെ ചാര്‍ണി റോഡ് സ്‌റ്റേഷനില്‍ തിങ്കളാഴ്ച രാത്രി 10.30ക്കാണ് സംഭവം. എം.ബി.എ വിദ്യാര്‍ത്ഥിയായ ശ്രാവന്‍ തീവാരിയാണ് അപകടത്തില്‍പെട്ട അശ്വിന്ത് സാവന്ത് എന്നയാളെ രക്ഷിച്ച് ഹീറോയായത്. ശ്രാവന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കവേ കുറച്ചകലെയായി സാരമായ പരിക്കേറ്റ് ഒരാള്‍ ട്രാക്കില്‍ കിടക്കുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. സ്വന്തം ജീവന്‍ പണയം വെച്ച് ട്രാക്കില്‍ ഇറങ്ങിയ ശ്രാവന്‍ ട്രാക്കിന് നടുവില്‍ നിലയുറപ്പിച്ച് കൈയുയര്‍ത്തി ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ട്രാക്കിന് നടുവില്‍ കൈവീശി നില്‍ക്കുന്നത് ശ്രാവനെ ശ്രദ്ധയില്‍പെട്ട മോട്ടോര്‍മാന്‍ ട്രെയിന്‍ അടിയന്തിരമായി നിര്‍ത്തുകയുമായിരുന്നു. ബഹളം കേട്ട മറ്റ് യാത്രക്കാര്‍ ഉടന്‍ സഹായത്തിനെത്തുകയും പരിക്കേറ്റ അശ്വിന്‍ സാവന്തിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തിയില്ലെന്നും പരിക്കേറ്റയാളെ ആശുപത്രിയിലാക്കാന്‍ കൂട്ടാക്കിയില്ലെന്നും ശ്രാവന്‍ തീവാരി ആരോപിച്ചു.

 

OTHER SECTIONS