നവവധു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു; വധുവും മാതാവും ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

By SUBHALEKSHMI B R.30 Oct, 2017

imran-azhar

പൊന്‍കുന്നം: വിവാഹ ദിനത്തില്‍ വധുവും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. അപകടത്തില്‍ വധു ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. രാവിലെ 10.30 ഓടെ പൊന്‍കുന്നം~പാലാ റോഡില്‍ വഞ്ചിമല ജംഗ്ഷനിലാണ് അപകടം.

 

ചങ്ങനാശേരിയില്‍ നിന്നും വിവാഹ സ്ഥലമായ പാലായിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മണമേല്‍ ജോസഫ് മാത്യു(65), ആന്‍സമ്മ (64), വധു മെറിന്‍ ജോര്‍ജ് (27), മാതാവ് ആനീസ് ജോര്‍ജ് (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

പൊന്‍കുന്നം പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള മെറിനെ കല്യാണ പന്തലില്‍ എത്തിച്ച് ചടങ്ങ് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു