ഇറാൻ എണ്ണ കപ്പൽ ബ്രിട്ടൻ വിട്ടയക്കും

By Sooraj Surendran .15 08 2019

imran-azhar

 

 

ജിബ്രാൾട്ടർ: യൂറോപ്യൻ യൂണിയന്‍റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണയുമായി പോയതിനെ തുടർന്ന് പിടിച്ചെടുത്ത ഗ്രേസ് 1 ഇറാൻ ടാങ്കർ റോയൽ മറീനുകൾ ബ്രിട്ടൻ വിട്ടയക്കും. കപ്പലിലെ ചരക്ക് സിറയ്ക്കു വിട്ടുനൽകില്ലെന്ന ഉറപ്പ് ജിബ്രാട്ടൾട്ടറിനു ഇറാൻ‌ ഔദ്യോഗികമായി എഴുതി നൽകിയതിനെ തുടർന്നാണ് കപ്പൽ വിട്ടുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചത്. മാത്രമല്ല ജിബ്രാട്ടൾട്ടർ സുപ്രീം കോടതി കപ്പൽ ഇറാന് വിട്ടുനൽകണമെന്ന് ഉത്തരവിട്ടിരുന്നു. ജിബ്രാൾട്ടർ കടലിടുക്കിൽവച്ചാണ് കപ്പൽ പിടിച്ചെടുത്തത്. നേരത്തെ കപ്പലിലുണ്ടായിരുന്ന നാവിക ഉദ്യോഗസ്ഥരായ മലയാളികളെയും ഇന്ത്യക്കാരെയും ബ്രിട്ടൻ മോചിപ്പിച്ചിരുന്നു.

OTHER SECTIONS