'ഹലോ മുത്തശ്ശി.. എനിക്ക് വീട്ടിലേക്ക് വരണം'; ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ കുട്ടിയെ കണ്ടെത്തിയത് ഫ്രാന്‍സില്‍ നിന്ന്

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ബ്രിട്ടീഷ് കൗമാരക്കാരനെ ഫ്രാന്‍സില്‍ നിന്ന് കണ്ടെത്തി. അലക്‌സ് ബാറ്റ് എന്ന കുട്ടിയെ ആണ് ഫ്രാന്‍സിലെ പര്‍വതനിരകള്‍ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്.

author-image
Priya
New Update

അവിടെ നിന്ന് കണ്ടുമുട്ടിയ ഫ്രഞ്ചുകാരന്റെ ഫോണ്‍ ഉപയോഗിച്ച് മുത്തശ്ശിയെ കാണണമെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുന്നത്.'ഹലോ മുത്തശ്ശി, ഇത് ഞാനാണ് അലക്സ്.

ഞാന്‍ ഫ്രാന്‍സ് ടുലൂസിലാണ്. നിങ്ങള്‍ക്ക് ഈ സന്ദേശം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, എനിക്ക് വീട്ടിലേക്ക് വരണം.'എന്നാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അമ്മയ്ക്കും മുത്തച്ഛനുമൊപ്പം സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോഴാണ് അന്ന് 11 വയസ്സായിരുന്ന അലക്‌സിനെ കാണാതാകുന്നത്. പിന്നീടാണ് അക്‌സിഡിനി എന്ന യുവാവ് കുട്ടിയെ കാണുന്നതും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതും.

ഇതിന് ശേഷമാണ് യുകെയിലുള്ള തന്റെ മുത്തശ്ശിയെ ബന്ധപ്പെടാന്‍ അലക്സ് അക്‌സിഡിനിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചത് പോസ്റ്റ് ഇടുന്നത്. ഇപ്പോള്‍ 17 വയസ്സാണ് അലക്സ് ബാറ്റിയുടെ പ്രായം. അലക്‌സ് യുവാക്കളുടെ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. പിന്നീട് കുട്ടിയെ യുകെയില്‍ തിരിച്ചെത്തിച്ചു.

UK france missing