പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു

By sruthy sajeev .26 Dec, 2016

imran-azhar


ലണ്ടന്‍. പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ (53) അന്തരിച്ചു. ഓക്‌സ്‌ഫോര്‍ഡ് ഷെയറിലെ വീട്ടിലായിരുന്നു അന്ത്യം. സംഗീതജ്ഞന്‍, ഗായകന്‍, ഗാനരചയിതാവ്, സംഗീത നിര്‍മാതാവ്, എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് മൈക്കിള്‍. സുഹൃത്തായ ആന്‍ഡ്രൂ റിഡ്ജ്ലിയുമായി ചേര്‍ന്ന് രൂപീകരിച്ച വാം എന്ന ബാന്‍ഡിലൂടെയാണ് പ്രശസ്തനായത്. ക്‌ളബ് ട്രോപിക്കാന, ലാസ്റ്റ് ക്രിസ്മസ്,
കെയര്‍ലെസ് വിസ്പര്‍, ഫെയിത്ത്, ലാസ്റ്റ് ക്രിസ്മസ്, വേക്ക് മി അപ് ബിഫോര്‍ യു ഗോ ഗോ തുടങ്ങിയവയാണ് മൈക്കിളിന്റെ ആല്‍ബങ്ങള്‍. രണ്ടു ഗ്രാമി പുരസ്‌കാരങ്ങളും മൂന്ന് ബ്രിട്ട് പുരസ്‌കാരങ്ങളുമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സംഗീതവും വ്യക്തി ജീവിചതവും ചേര്‍ത്ത് 2005 അദ്ദേഹത്തെക്കുറിച്ച് എ ഡിഫറന്റ് സ്റ്റോറി എന്ന ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്.

 

OTHER SECTIONS