ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം

By Subha Lekshmi B R.03 Mar, 2017

imran-azhar

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്‍റെ ആദ്യസന്പൂര്‍ണ്ണ ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്. ബജറ്റിലെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നാണ് ആരോപണം. ഇക്കാര്യമുന്നയിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു.

 

ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്പേ പുറത്തുപോയിട്ടില്ലെന്നും അവതരണവേളയില്‍ മാധ്യമങ്ങള്‍ തത്സമയം ഇവ നല്‍കിയതാവാമെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചത്. തുടര്‍ന്ന്, ധനമന്ത്രിയെ മറുപടി പറയാന്‍ സ്പീക്കര്‍ ക്ഷണിച്ചു.എന്താണ് സമൂഹമാധ്യമങ്ങളില്‍ വന്നതെന്നത് ഈയവസരത്തില്‍ തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച ഗൌരവരമായ ഈ വിഷയം പരിശോധിച്ച് മറുപടി പറയുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. തുടര്‍ന്നും പ്രതിപക്ഷം ശബ്ദമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ മനപൂര്‍വ്വം ബഹളം വയ്ക്കാനാണ് ഉദ്ദേശമെങ്കില്‍ അത് നടക്കട്ടെയെന്ന് സ്പീക്കര്‍ പ്രതികരിച്ചു. തുടര്‍ന്ന് ബഹളം
അവഗണിച്ച് ധനമന്ത്രി ബജറ്റ് അവതരണം തുടര്‍ന്നു.

OTHER SECTIONS