ബജറ്റ് ചോര്‍ന്നിട്ടില്ല; സമ്മര്‍ദ്ദത്തിന് വഴങ്ങില്ല: കോടിയേരി

By Subha Lekshmi B R.04 Mar, 2017

imran-azhar

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നിട്ടില്ളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബജറ്റിന്‍റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടിട്ടില്ളെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കാറുള്ള ബജറ്റ് ഹൈലൈറ്റ്സ്, സ്റ്റാഫി?ന്‍റെ ഭാഗത്തു നിന്നുണ്ടായ അമിതാവേശംമൂലം ഇത്തവണ അല്‍പം നേരത്തെ അവര്‍ക്കു ലഭിച്ചു എന്നതാണുണ്ടായതെന്നും കോടിയേരി വിശദീകരിച്ചു.

 

സംഭവത്തിന് ഉത്തരവാദികള്‍ക്കെതിരെ ഇന്നലെ തന്നെ നടപടി എടുത്തുവെന്നും ബജറ്റ് വീണ്ടും അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും കോടിയേരി പറഞ്ഞു.സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ശ്രമം. ധനമന്ത്രി രാജിവയ്ക്കണമെന്നതുള്‍പ്പെടെയുള്ളആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രതിപക്ഷ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ളെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS