ബജറ്റ് വാചക കസര്‍ത്ത് മാത്രമെന്ന് കോണ്‍ഗ്രസ്

By sruthy sajeev .01 Feb, 2017

imran-azhar


ന്യൂഡല്‍ഹി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചത് വാചക കസര്‍ത്ത് മാത്രമാണെന്ന് കോണ്‍ഗ്രസ്. ബജറ്റ് സമ്പൂര്‍ണനിരാശയാണ് നല്‍കുന്നതെന്ന്് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപെ്പട്ടു. അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസംഗം വളരെ മികച്ചതായിരുന്നുവെന്ന് പര
ിഹസിച്ച രാഹുല്‍, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ യാതൊന്നും ബജറ്റിലിലെ്‌ളന്നും കുറ്റപെ്പടുത്തി. കര്‍ഷകക്ഷേമം ഉറപ്പാക്കുന്ന ഒരു വന്‍കിട പദ്ധതിപോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചിലെ്‌ളന്നും അദ്ദേഹം കുറ്റപെ്പടുത്തി.

 

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബജറ്റിലൂടെ അനുകൂല തരംഗം സൃഷ്ടിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ബജറ്റ് അവതരണം കഴിഞ്ഞപേ്പാള്‍ ഒന്നും സംഭവിച്ചില്‌ള. കര്‍ഷകര്‍ക്കായി കൂടുതല്‍
എന്തെങ്കിലും ചെയ്യേണ്ടിയിരുന്നുവെന്നും രാഹുല്‍ അഭിപ്രായപെ്പട്ടു. ജയ്റ്റ്‌ലി അവതരിപ്പിച്ചത് ഉത്തമ ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപെ്പട്ടു. ബജറ്റ് അവതരണത്തിനുശേഷം രാജ്യത്തെ പ്രത്യേകം അഭിസംബോധന ചെയ്തുകൊണ്ടാണ് ബജറ്റിനെക്കുറിച്ചുള്ള അഭിപ്രായം മോദി
രേഖപെ്പടുത്തിയത്.

 

കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെലക്ഷ്യമെന്നും, അരുണ്‍ ജയ്റ്റ്!ലി അവതരിപ്പിച്ച ബജറ്റ് അവരുടെ ശാകതീകരണത്തിന് ഉതകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം നിലവില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ത്വരിതപെ്പടുത്തുന്നതാണ് ബജറ്റിലെ നിര്‍ദേശങ്ങള്‍. ചെറുകിട വ്യവസായ സംരംഭങ്ങളെ രാജ്യാന്തര വിപണിയില്‍ കൂടുതല്‍ മല്‍സരകഷമമാക്കാനും ബജറ്റ് ന
ിര്‍ദേശങ്ങള്‍ സഹായിക്കുമെന്ന് മോദി അഭിപ്രായപെ്പട്ടു.

 

OTHER SECTIONS