ബജറ്റ് അവതരണം ; കേരള എം പി മാര്‍ സഭ ബഹിഷ്‌കരിച്ചു

By sruthy sajeev .01 Feb, 2017

imran-azharന്യൂഡല്‍ഹി: ബജറ്റ് അവതരണത്തില്‍ പ്രതിഷേധിച്ച് മുസ്‌ളീംലീഗ് എം പി മാരും കേരള കോണ്‍ഗ്രസ് എം പിമാരും സഭ ബഹിഷ്‌കരിച്ചു. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റി വയ്ക്കണമെന്നാവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം. ഇ. അഹമ്മദിന്റെ
മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതു വരെയെങ്കിലും ബജറ്റ് അവതരണം നീട്ടിവയ്ക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെ്പട്ടു. എന്നാല്‍ എംപിമാരുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപെ്പട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളുകയാണുണ്ടായത്. ബജറ്റ് അവതരണവുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. ബജറ്റ് അവതരണം മാറ്റിവയ്‌ക്കേണ്ടതിലെ്‌ളന്ന് സ്പീക്കറും അറിയിച്ചു.

 

OTHER SECTIONS