ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം

By Subha Lekshmi B R.31 Jan, 2017

imran-azhar

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം. പുതുവര്‍ഷത്തെ ആദ്യ സമ്മേളനത്തിന്‍റെ ആദ്യദിവസം, പതിവനുസരിച്ച്, രാഷ്ട്രപതി ഇരുസഭകളുടെയും സംയുക്തയോഗത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. രാജ്യത്തിന്‍റെ സന്പദ്വ്യവസ്ഥയുടെ വിശകലനമായ സാന്പത്തിക സര്‍വേ റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്‍റില്‍ വയ്ക്കും.

 

നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുന്നതു കൊണ്ടു പ്രതിപക്ഷ ഇത്തവണയും സഭയില്‍ വിശദ ചര്‍ച്ചയാവശ്യപ്പെടുമെന്നു രാജ്യസഭയിലെപ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തില്‍ ഇരു സഭകളിലും ചര്‍ച്ച തുടങ്ങിയതല്ളാതെ പൂര്‍ത്തിയായിരുന്നില്ള. രാഷ്ട്രീയഭിന്നതകള്‍ മറന്നുപാര്‍ലമെന്‍റ് എന്ന "മഹാപഞ്ചായത്ത്' തടസ്സമില്ളാതെ നടക്കാന്‍ അനുവദിക്കണമെന്നു മോദി പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. 

 

നോട്ട് റദ്ദാക്കലിലും തങ്ങളുടെ എംപിമാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ആദ്യ രണ്ടു ദിനങ്ങളില്‍ സമ്മേളനം ബഹിഷ്കരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇത് ഇരു സഭകളിലും പ്രതിപക്ഷത്തിന്‍െറ സംഖ്യാബലം കുറയ്ക്കും.

 

നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാവരുതെന്നു കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഇതിനിടെ, അവസാന ത്രൈമാസിക സ്ഥിതിവിവരക്കണക്കുകള്‍ ലഭിക്കും മുന്‍പ് അവതരിപ്പിക്കുന്ന ബജറ്റ് അശാസ്ത്രീയമാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു.

OTHER SECTIONS