ബുഷ് സീനിയറിനെതിരെ വീണ്ടും പീഡനപരാതി; 16കാരിയെ മോശമായി സ്പര്‍ശിച്ചു

By SUBHALEKSHMI B R.14 Nov, 2017

imran-azhar

വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് സീനിയറിനെതിരെ പരാതിയുമായി ഒരു വനിത കൂടി രംഗത്ത്. റോസലിന്‍ കോറിഗന്‍ എന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൌമാരപ്രായത്തില്‍ ബുഷിനൊപ്പം ഫോട്ടോയെടുക്കാന്‍ നോക്കിയപ്പോഴാണ് മോശം അനുഭവമുണ്ടായതെന്നാണ് ആരോപണം.

 

2003ല്‍ ടെക്സസില്‍ സിഐഎ ഓഫീസര്‍മാരുടെ യോഗത്തിനിടെ ബുഷ് സീനിയറിനൊപ്പം താനും അമ്മയും ഫോട്ടോ എടുത്തിരുന്നു. അന്ന് 16 വയസുണ്ടായിരുന്ന തന്‍റെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ച് ബുഷ് സീനിയര്‍ കോമഡി പറയുകയായിരുന്നു. വലിയ നടുക്കമാണ് അന്നുണ്ടായതെന്ന് റോസലിന്‍ വെളിപ്പെടുത്തി. 2003ല്‍ ബുഷ് സീനിയറിന്‍റെ ഒപ്പമെടുത്ത ചിത്രവും റോസലിന്‍ പുറത്തുവന്നിട്ടുണ്ട്.

 

ബുഷ് സീനിയറിനെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആറാമത്തെ സ്ത്രീയാണ് റോസലിന്‍.

OTHER SECTIONS