കോഴിക്കോട് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സിൽ സാധനങ്ങൾ ഇറക്കാൻ നടപ്പാതയിലുണ്ടാക്കിയ ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ചു

By online desk .27 10 2020

imran-azhar

 

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ സാധനങ്ങള്‍ ഇറക്കാന്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്യോസ് ഹാജിയാണ് മരിച്ചത്.കോഴിക്കോട്ടെ ബഹുനില കോംപ്ലക്‌സിലാണ് സംഭവം നടന്നത്. നടക്കുന്നതിനിടെ നടവഴിയില്‍ ഉണ്ടായിരുന്ന ചെറിയ വിടവിലൂടെ ഇദ്ദേഹം താഴെയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ ഹൈദ്യോസ് ഹാജി പിന്നീട് മരിച്ചു.കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് എരിയയില്‍നിന്ന് മുകള്‍ നിലയിലേക്കു നിര്‍മിച്ച ദ്വാരത്തിന്‍റെ വാതില്‍ തുറന്നു കിടന്നതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

OTHER SECTIONS