ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങിനെത്തിയ കാരായി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

By SUBHALEKSHMI B R.13 Sep, 2017

imran-azhar

കൊച്ചി: തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിനെത്തിയ കാരായി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയായ കാരായി രാജന് കണ്ണൂരില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ആ സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടത ിയെ സമീപിച്ചിരിക്കുന്നത്.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ പരിപാടിയിലാണ് കാരായി രാജന്‍ സജീവമായി പങ്കെടുത്തത്. അവാര്‍ഡ് ദാനം കാണുന്നതിനു മുന്‍നിരയില്‍തന്നെ ഇരിപ്പിടവും കിട്ടി. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കു നല്‍കുന്ന ടാഗും അദ്ദേഹം അണിഞ്ഞിരുന്നു. സംഭവം വിവാദമായപ്പോള്‍, കണ്ണൂരിലെ ജില്ളാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് എത്ത ിയതെന്നായിരുന്നു കാരായി രാജന്‍റെ പ്രതികരണം.

 

2006 ഒക്ടോബറിലാണ് എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ളപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് എറണാകുളം വിട്ട് തിരുവനന്തപുരത്തേക്കു പോകാന്‍ സിബിഐ കോടതി കാരായി രാജന് അനുമതി നല്‍കിയത്. പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചപ്പോഴായിരുന്നു ഇളവ്. കണ്ണൂര്‍ ജില്ളാ പഞ്ചായത്ത് അംഗമായതിനാല്‍ കോടതിയുടെ അനുമതിയോടെ ജ ില്ളാ പഞ്ചായത്തിന്‍െറ യോഗങ്ങളില്‍ പങ്കെടുക്കാനും കഴിഞ്ഞിരുന്നു.

OTHER SECTIONS