സാമ്പത്തിക തട്ടിപ്പ് കേസില്‍ സി.സി തമ്പിക്ക് ജാമ്യം

By online desk .29 01 2020

imran-azhar

 

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്ത മലയാളി പ്രവാസി വ്യവസായി സി.സി തമ്പിക്ക് ജാമ്യം.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ വിദേശത്തുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ടതാണ് കേസ്.ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഒ.എന്‍.ജി.സി ഇടപാടില്‍ 1000 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.

ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് 2017ല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള വ്യവസായിയാണ് സി.സി തമ്പി.

 

അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്.

 

OTHER SECTIONS