മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രാജി വെച്ചു

By Shyma Mohan.20 Jun, 2018

imran-azhar


    ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ രാജിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബപരമായ കാരണങ്ങള്‍ മൂലം യുഎസിലേക്ക് മടങ്ങിപ്പോകാനാണ് രാജിയെന്നും ജെയറ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു. 2014 ഒക്ടോബറിലാണ് അരവിന്ദ് സുബ്രഹ്മണ്യം സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത്.