ചന്ദ്രയാൻ 2 പറന്നുയർന്നു

By Chithra.22 07 2019

imran-azhar

 

 

ഇന്ത്യയുടെ ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ സ്പേസ് സെന്ററിൽ 7500 പേരെ സാക്ഷി നിർത്തിയാണ് ചന്ദ്രയാൻ പറന്നുയർന്നത്. ഓൺലൈൻ വഴി രജിസ്‌ട്രേഷൻ കൂടെ നടത്തിയാണ് വിക്ഷേപണത്തിന് ഇത്രയും ജനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചത്.

 

ജി എസ് എൽ വി മാർക്ക് 3 റോക്കറ്റാണ് ചന്ദ്രയാൻ 2 നെ വഹിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് കുതിച്ചുയരുന്നത്. ഐഎസ്ആർഒയുടെ കണക്കനുസരിച്ച് സെപ്റ്റംബർ 7ന് തന്നെ ചന്ദ്രയാൻ 2ൻറെ വിക്രം എന്ന ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡ് ചെയ്യും.

 

ചന്ദ്രയാൻ 2 പേടകത്തിൽ നിന്ന് വേർപെടുകയും, ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചും തുടങ്ങി. ആദ്യ ഘട്ടമായ സ്ട്രാപ്പോൺ റോക്കറ്റുകൾ വേർപ്പെട്ടിട്ടുണ്ട്.

 

നിലവിൽ ചന്ദ്രയാൻ 2 181.616 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ചന്ദ്രയാൻ 2ൽ നിന്ന് ഭൂമിയിലേക്ക് സിഗ്നലുകളും കിട്ടിതുടങ്ങിയിട്ടുണ്ട്. 

 

OTHER SECTIONS