നുണുക്കുവിദ്യ കൊണ്ട് ഒന്നും തടയാനാവില്ല; ഇഡി നടപടിക്കെതിരെ മുഖ്യമന്ത്രി

By Shyma Mohan.12 08 2022

imran-azhar

 


തിരുവനന്തപുരം: നാട് വികസിക്കരുതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടര്‍ വന്നിട്ടുണ്ടെന്നും നുണുക്കുവിദ്യ കൊണ്ട് ഒന്നും തടയാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധനുവച്ചപുരം ഇന്റര്‍നാഷണല്‍ ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

നാടിന്റെ വികസനത്തിന് വിവിധ രീതിയിലാണ് കിഫ്ബി പണം ഉപയോഗിക്കുന്നത്. നമ്മുടെ അഭിമാന പദ്ധതികളായ മലയോര ഹൈവേക്കും തീരദേശ ഹൈവെക്കും കിഫ്ബിയാണ് പണം കൊടുക്കുന്നത്. നാട് നന്നാവാന്‍ പാടില്ലെന്ന് ചിന്തിക്കുന്ന കൂട്ടര്‍ എങ്ങനെയെങ്കിലും ഇതിനെല്ലാം തുരങ്കം വെയ്ക്കാന്‍ നോക്കും. വികസനത്തെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്നും ഇഡി നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു.

OTHER SECTIONS