ലോകത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതം; 1,0559000 പേര്‍ക്ക് രോഗബാധ

By online desk .01 07 2020

imran-azhar

 

 

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,0559000 കടന്നു. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 512900 പേരാണ്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് രോഗം ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്. അമേരിക്കയില്‍ 37,963 പേര്‍ക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. ബ്രസീലില്‍ മുപ്പത്തിയൊന്നായിരത്തിലധികമാളുകള്‍ക്ക് കോവിഡ് ബാധിച്ചു. 1200 ല്‍ പരം ആളുകളാണ് 24 മണിക്കൂറിനിടെ ബ്രസീലില്‍ രോഗം ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ 639 പേരും കോവിഡ് ബാധിച്ച് മരിച്ചു.


മെക്‌സിക്കോ, പാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മെക്‌സിക്കോയില്‍ 2,20,657 ഉം പാക്കിസ്ഥാനില്‍ 2,09,337 ഉം തുര്‍ക്കിയില്‍ 2,00,412 ഉം ആയി രോഗബാധിതരുടെ എണ്ണം.
ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, സൗദി അറേബ്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ രോഗ ബാധിതര്‍ ഒരു ലക്ഷം കടന്നു.

 

 

 

OTHER SECTIONS