ഇറാനിലെ ടെഹ്റാനിൽ നിന്നും 277 ഇന്ത്യക്കാരെ മഹാന്‍ എയര്‍ ഡല്‍ഹിയിലെത്തിച്ചു

By online desk .25 03 2020

imran-azhar

 

ഡല്‍ഹി: ഇറാനിലെ ടെഹ്റാനിൽ നിന്നും 277 ഇന്ത്യക്കാരുമായി പുറപ്പെട്ട മഹാന്‍ എയര്‍ വിമാനം ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലെത്തി . തുടർന്ന് വിമാനത്തിൽ എത്തിയ 277 പേരെയും ജോധ്പൂർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ ജോധ്പൂർ മിലിട്ടറി സ്റ്റേഷനിൽ സ്ഥാപിച്ച  സൈനിക സ്‌റ്റേഷനില്‍  14 ദിവസത്തേക്ക്ക്വേറന്റൈനിലാക്കും. എന്നാൽ പ്രാരംഭ സ്ക്രീനിംഗിൽ എല്ലാ യാത്രക്കാരെയും ഫലം നെഗറ്റീവാണ്.

 

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മിഡിൽ ഈസ്റ്റേൺ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇറാൻ ആസ്ഥാനമായുള്ള മഹാൻ എയറിന് കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു. ഇറാനിൽ കുടുങ്ങിയ യാത്രക്കാരുമായി ഇന്ത്യയിൽ ഇറങ്ങുന്ന രണ്ട് വിമാനങ്ങളിൽ ഒന്നാണിത്. 

 

പദ്ധതി പ്രകാരം രണ്ട് ഫെറി വിമാനങ്ങൾ 600 ഓളം ഇന്ത്യക്കാരെ ഇറാനിൽ നിന്ന് എത്തിക്കും. ആദ്യ വിമാനമാണ് ഇന്ന് ഡൽഹിയിലെത്തിയത് . രണ്ടാമത്തെ വിമാനം മാർച്ച് 28 ന് യാത്ര ആരംഭിക്കും

OTHER SECTIONS