കൊറോണ; ചൈനയെയും ഇറ്റലിയെയും മറികടന്ന് അമേരിക്ക

By online desk .27 03 2020

imran-azhar




വാഷിങ്ടണ്‍: വ്യാഴാഴ്ച ഏറ്റവുമധികം പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതോടെ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേയും ഇറ്റലിയേയും മറികടന്ന് കൊറോണ ബാധിതരുടെ എന്നതിൽ അമേരിക്ക ഒന്നാ മത്തെത്തി . ഒറ്റദിവസം16,000 ത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്‌.

 

നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് 81,378 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ചൈനയിൽ 81,285 പേർക്കും ഇറ്റലിയിലും 80,539 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .

 

അമേരിക്കയിൽ മരണ സംഖ്യ ആയിരം കവിഞ്ഞു .അതേ സമയം ലോകത്താകമാനം രോഗബാധിതതരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു.

ചൈനയ്ക്കും ഇറ്റലിയ്ക്കും ശേഷം കൊറോണവൈറസിന്റെ പ്രഭവകേന്ദ്രം യുഎസ് ആയിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത്. ചികിത്സാസൗകര്യമൊരുക്കാനും വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ക്കുമായി രണ്ട് ട്രില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ അടിയന്തരസാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

OTHER SECTIONS