രാജ്യത്ത് പുതുതായി 628 പേര്‍ക്ക് കൂടി കോവിഡ്; കോവിഡ് ബാധിതരുടെ എണ്ണം 4,054 ആയി

രാജ്യത്ത് കോവിഡിന്റെ ഉപവകഭേദമായ ജെഎന്‍.1 വ്യാപകമാകുന്നു. പുതുതായി 628 പേര്‍ക്കാണ് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

author-image
Web Desk
New Update
രാജ്യത്ത് പുതുതായി 628 പേര്‍ക്ക് കൂടി കോവിഡ്; കോവിഡ് ബാധിതരുടെ എണ്ണം 4,054 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ ഉപവകഭേദമായ ജെഎന്‍.1 വ്യാപകമാകുന്നു. പുതുതായി 628 പേര്‍ക്കാണ് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,054 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ 5.33 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 315 പേര്‍ രോഗമുക്തിനേടി.

ഇതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 4.44 കോടിയായി.

ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

covid Latest News newsupdate JN1 covid india