സിപിഎം കുടിയിറക്കിയ കുടുംബത്തിന് അഭയമേകി സിപിഐ

By SUBHALEKSHMI B R.07 Dec, 2017

imran-azhar

കുമളി: മുരിക്കടയില്‍ സിപിഎം കുടിയിറക്കിയ രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് അഭയമേകി സിപിഐ പ്രാദേശിക യൂണിറ്റ്. സിപിഎം പാര്‍ട്ടി ഓഫീസാക്കിയ വീട് വീണ്ടെടുക്കുന്നതുവരെ കുടുംബത്തെ വാടകവീട്ടില്‍ താമസിപ്പിക്കാനാണ് സിപിഐ നേതൃത്വത്തിന്‍റെ തീരുമാനം. ഡിസംബര്‍ പത്തിനകം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തില്ളെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് സിപിഐയുടെ തീരുമാനം.

 

കഴിഞ്ഞ ദിവസം മുരിക്കടി ലയത്തില്‍ മാരിയപ്പനേയും ഭാര്യ ശശികലയേയും രണ്ട് പെണ്‍കുട്ടികളേയുമാണ് വര്‍ഷങ്ങളായി താമസിച്ചുവരുന്ന വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ച് പുറത്താക്കിയത്. പിന്നീട് സിപിഎം പ്രചരണ കമ്മിറ്റിയുടെ ബോര്‍ഡും കൊടിയും സ്ഥാപിച്ചു. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

OTHER SECTIONS