കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളി കൂട്ടായ്മയുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു

By Ambily chandrasekharan.14 Mar, 2018

imran-azhar


കണ്ണൂര്‍: സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. കീഴാറ്റൂരില്‍ വയല്‍ക്കിളി കൂട്ടായ്മയുടെ സമരപ്പന്തലാണ് സിപിഎം പ്രവര്‍ത്തകര്‍ ബുധനാഴ്ച ഉച്ചയോടെ കത്തിച്ചത്. കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ അക്രമം അരങ്ങേറിയത്.