മുതിർന്ന മാധ്യമ പ്രവർത്തകൻ സി. ആർ രാമചന്ദ്രൻ അന്തരിച്ചു

By Anju N P.23 Apr, 2018

imran-azhar

 

മുതിർന്ന മാധ്യമ പ്രവർത്തകൻ സി. ആർ രാമചന്ദ്രൻ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ഇന്ന് രാവിലെ കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലായിരുന്നു മരണം. ജനയുഗം പത്രാധിപ സമതി അംഗം ,യുവ കലാ സാഹിതിയുടെ ആദ്യകാല ജനറൽ സെക്രട്ടറി, കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി, കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മൃതദേഹം വൈകിട്ട് 4 മണിക്ക് കൊല്ലം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. 

OTHER SECTIONS