ഹെല്‍മറ്റില്‍ ക്യാമറയ്ക്ക് നിരോധനം: വിലക്ക് ലംഘിച്ചാല്‍ പിഴ

By Shyma Mohan.06 08 2022

imran-azhar

 


തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പ് വിലക്കി. നിയമ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 1000 രൂപ പിഴയീടാക്കും.

 

ആവശ്യമെങ്കില്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദ് ചെയ്യാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍മറ്റുകളുടെ ഘടനയില്‍ വരുത്തുന്ന മാറ്റം അപകടം ഉണ്ടാക്കുമെന്നതിനാലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

 

OTHER SECTIONS