അമേരിക്ക കാനഡ അതിർത്തിയിലൂടെയുള്ള യാത്ര നിരോധനം 30 ദിവസം കൂടി തുടരും

By online desk .15 07 2020

imran-azhar

വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക കാനഡ അതിർത്തിയിലൂടെയുള്ള യാത്ര നിരോധനം 30 ദിവസം കൂടി തുടരും. കനേഡിയൻ സർക്കാരിനെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങളാണ്  ഈ കാര്യം റിപ്പോർട്ട് ചെയ്തത് . നിലവിൽ നിലനിൽക്കുന്ന നിയന്ത്രണം ജൂലൈ 21 അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം .

 

കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനാലാണ് നിയന്ത്രണം തുടരുന്നത്. മാർച്ച് 21 ആയിരുന്നു അതിർത്തി അടച്ചത് അതിനുശേഷം നാലാം തവണയാണ് തീരുമാനം പുതുക്കുന്നത്. അതിർത്തിയിലെ ഗതാഗത യാത്ര നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും തിങ്കളാഴ്ച ഫോണിൽ സംസാരിച്ചിരുന്നു.

OTHER SECTIONS