താലിബാന്‍ ഭീകരരുടെ തടങ്കലില്‍ നിന്ന് രക്ഷപ്പെടുത്തിയ ആള്‍ പീഡനക്കേസില്‍ അറസ്റ്റില്‍

By SUBHALEKSHMI B R.03 Jan, 2018

imran-azhar

മോണ്‍ട്രിയല്‍: താലിബാന്‍ ഭീകരരുടെ പിടിയില്‍നിന്ന് സുരക്ഷാസേന രക്ഷപ്പെടുത്തിയ കനേഡിയന്‍ പൌരന്‍ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള 15 കുറ്റങ്ങള്‍ക്ക് അറസ്റ്റില്‍. പീഡനം, അനധികൃതമായി തടങ്കലില്‍ വയ്ക്കല്‍, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണു ജോഷ്വ ബോയിലിന്‍റെ മേല്‍ കാനഡയിലെ ഒട്ടാവയിലെ കോടതി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കക്കാരിയായ കെയ്റ്റ്ലന്‍ കോള്‍മാന്‍, അവരുടെ കനേഡിയന്‍ ഭര്‍ത്താവ് ജോഷ്വ ബോയില്‍, മൂന്നു മക്കള്‍ എന്നിവരെ പാക് സൈന്യം മോചിപ്പിച്ചത്.

പരാതിക്കാരിയുടെ വിശദാംശങ്ങള്‍ കോടതി പുറത്തുവിട്ടിട്ടില്ളെന്നു ബോയിലിന്‍റെ അഭിഭാഷകന്‍ എറിക് ഗ്രാങ്ഗെര്‍ അറിയിച്ചു. ബോയിലിന് എതിരായ എട്ടു കുറ്റങ്ങള്‍ മര്‍ദിച്ചുവെന്നതിന്‍റെ പേരിലാണ്. രണ്ടെണ്ണം ലൈംഗിക പീഡന കുറ്റവും രണ്ടെണ്ണം അന്യായമായി തടങ്കലില്‍ വച്ചെന്ന കുറ്റവുമാണ്. ഒരെണ്ണം പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നതും മറ്റൊരെണ്ണം ട്രാസൊഡോണ്‍ എന്ന രാസവസ്തു ഉപയോഗിച്ച് വധിക്കുമെന്ന ഭീഷണിയുമാണ്. വധഭീഷണിക്ക് മറ്റൊരു കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.

 

അതേസമയം, താലിബാന്‍െറ തടവില്‍ വര്‍ഷങ്ങള്‍ നീണ്ട പീഡനവും മറ്റു പ്രശ്നങ്ങളുമാകാം ബോയിലിനെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്നു പ്രാദേശിക മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭാര്യ കെയ്റ്റ്ലന്‍ കോള്‍മാന്‍ വ്യക്തമാക്കി.

 

2012ലാണ് താലിബാന്‍ ബോയിലിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. തന്‍െറ മൂന്നുമക്കള്‍ക്കും കോള്‍മാന്‍  ജന്മം നല്‍കിയത് താലിബാന്‍െറ തടവില്‍ വച്ചാണ്.

OTHER SECTIONS