പ്രളയത്തിൽ തകർന്ന വീടുകളുടെ പുനരുദ്ധാരണ കരാർ നൽകിയത് കാർ പാലസ് എന്ന വിവാദകമ്പനിക്ക്

By online desk .27 10 2020

imran-azhar

 

 

തിരുവനന്തപുരം : പ്രളയത്തിൽ തകർന്ന വീടുകളുടെ പുനരുദ്ധാരണ കരാർ നൽകിയത് കാർ പാലസ് എന്ന വിവാദകമ്പനിക്കെന്ന് സ്വരക്കടത്ത് കേസ് പ്രധാനപ്രതി സ്വപ്നസുരേഷിന്റെ മൊഴി. 70,000 ഡോളര്‍ കാര്‍ പാലസ് ഇതിനായി കമ്മീഷന്‍ നല്‍കിയെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. പ്രളയത്തിൽ തകർന്ന കേരളത്തിലെ 150 വീടുകളുടെ പുനർനിർമാണത്തിനായി 1,60,000 ഡോളറാണ് യു എ ഇ കോൺസുലേറ്റ് കൈമാറിയത്. പണമിടപാട് കരാർ നൽകിയത് തിരുവനന്തപുരത്തെ യു എ എഫ് എക്സ് സൊല്യൂഷൻ എന്ന സ്ഥാപനത്തിനാണ് .


ഈ സ്ഥാപനത്തിൽ നിന്നും ഈ സ്ഥാപനത്തില്‍ നിന്ന് 35,000 ഡോളര്‍ കമ്മീഷന്‍ ലഭിച്ചതായും സ്വപ്‌നയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു . യു എ എഫ് എക്സ് സൊല്യൂഷനിൽ നിന്ന് യു എ ഇ കോൺസുലേറ്റിലെ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സേവന കരാര്‍ നൽകിയതാണ് ഈ കരാർ എന്നും വ്യക്തമാക്കുന്നു. എന്നാൽ കാർ പാലസും യു എ എഫ് എക്സ്ഉം ഒരേ വ്യക്തിയുടെ സ്ഥാപനമാണ് അപ്പോൾ കേസ് അന്വേഷണം ഇനിയും കൂടുതൽ വ്യക്തികളിലേക്കും സംരംഭങ്ങളിലേക്കും നീങ്ങും..


അതേസമയം സ്വർണക്കടത്തുകേസിൽ ഇന്നലെ എൻ ഐ എ അറസ്റ്റുചെയ്ത റബിൻസ് ഹമീദിനെ ഇന്ന് കൊഡത്തിയിൽ ഹാജരാക്കും. യുഎഇ നാട് കടത്തിയ റാബിൻസിനെ ഇന്നലെ വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ പിടികൂടിയത്. ദുബായ് കേന്ദ്രീകരിച്ചുള്ള സ്വര്ണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും മുഖ്യ ആസൂത്രകൻ ആണ് റബിൻസ് എന്നാണ് എൻ ഐ എ വ്യക്തമാക്കുന്നത് .

 

OTHER SECTIONS