യുഎസില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി, 20 പേര്‍ക്ക് പരുക്ക്

By RK.21 11 2021

imran-azhar

വാഷിങ്ടണ്‍: യുഎസില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി. സംഭവത്തില്‍ 20 പേര്‍ക്ക് പരുക്ക്.

 

വിസ്‌കോന്‍സെനിലെ മിലുവാകീയില്‍ പ്രാദേശിയ സമയം ഞായറാഴ്ച വൈകിട്ടാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

അമിതവേഗത്തില്‍ വന്ന കാര്‍ കാഴ്ചക്കാരിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.


അപകടത്തിനിടയാക്കിയ എസ്യുവി കാറും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

ക്രിസ്മസിനു മുന്നോടിയായി യുഎസില്‍ പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ് ക്രിസ്മഡ് പരേഡ്.

 

 

 

OTHER SECTIONS