ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം ; പ്രതിഷേധം ശക്തം

By online desk.28 09 2020

imran-azhar

 


മഞ്ചേരി ; കോവിഡിന്റെ പേരിൽ ഗർഭിണിക്ക് ചികിത്സ വൈകിയതിൽ പ്രതിഷേധം ശക്തം. മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു ഗർഭിണിയായ യുവതി കോവിഡ് ബാധിച്ച് ചികിത്സ തേടിയിരുന്നത്. കഴിഞ്ഞ സെപ്തംബർ 5 നാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 15 ന് കോവിഡ് നെഗറ്റിവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. പൂർണ്ണഗർഭിണിയായ യുവതിക്ക് പിന്നീട് ശാരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിനെ സമീപിച്ചപ്പോൾ വിചിത്രമായ പ്രതികരണമാണ് ലഭിച്ചത്. മഞ്ചേരി മെഡിക്കൽകോളേജ് കോവിഡ് ചികിത്സാ ആശുപത്രിയാണെന്നും കോവിടില്ലാത്ത ആൾക്ക് അവിടെ ചികിത്സ നൽകാൻ സാധ്യമല്ലെന്നുമായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. തുടർന്ന് മറ്റു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സ്വീകരിച്ചില്ല. 5 ആശുപത്രികളെയാണ് ചികിത്സയ്ക്കായി സമീപിച്ചത്.


കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയിട്ടും ഫലമുണ്ടായില്ല. ഗുരുതരാവസ്ഥയിൽ അവസാനം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും സ്ഥിതി കൈവിട്ടുപോയിരുന്നു. ഇരട്ടക്കുട്ടികളെ രക്ഷിക്കാനായില്ല. വിഷയത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ അറിയിച്ചു . 14 മണിക്കൂറാണ് യുവതി ചികിത്സകിട്ടാതെ അലഞ്ഞത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

 

OTHER SECTIONS