വനിതാ ഹോം ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിച്ച് എസ്.ഐ; വീഡിയോ പുറത്ത്

By sruthy sajeev .14 Nov, 2017

imran-azhar

 


ഹൈദരാബാദ്: വനിതാ ഹോം ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിച്ച എ.എസ്.ഐ കാമറയില്‍ കുടുങ്ങി. തെലങ്കാനയിലെ ഗദ്വാല്‍ ജില്‌ളയിലെ ഒരു എ.എസ്.ഐ ആണ്
കാമറയില്‍ കുടുങ്ങിയത്. മൂന്ന് ദിവസം മുമ്പ് നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറത്ത് വന്നത്. ആംഡ് ഫോഴ്സ് പൊലീസ് റിസര്‍വ്വിലെ ഹസന്‍ എ.എസ്.ഐയാണ്
വനിതാ ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിച്ചത്.

 


സംഭവത്തില്‍ എ.എസ്.ഐക്കെതിരെ എസ്.പി എസ്.എം വിജയകുമാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കിടക്കയില്‍ കിടക്കുന്ന എ.എസ്.ഐയെ വനിതാ ഹോം ഗാര്‍ഡ് മ
സാജ് ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞയിടെ ഹൈദരാബാദിലെ സരൂര്‍നഗറില്‍ നിന്ന് സമാനമായ സംഭവം റിപേ്പാര്‍ട്ട് ചെയ്തിര
ുന്നു. സരൂര്‍നഗറിലും ഇന്‍സ്പെക്ടര്‍ ഹോം ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിച്ച സംഭവമാണ് പുറത്ത് വന്നത്.

 

loading...

OTHER SECTIONS