കോവിഡ് ; സമൂഹവ്യാപനം തടയാൻ പലചരക്ക് പച്ചക്കറി വ്യാപാരികൾക്ക് കോവിഡ് പരിശോധന നടത്തും

By online desk .08 08 2020

imran-azhar

 

ഡൽഹി : കോവിഡിന്റെ സാമൂഹിക വ്യാപനം ഒഴിവാക്കാൻ പലചരക്ക് പച്ചക്കറി വ്യാപാരികൾക്കും ജോലിക്കാർക്കും കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകി കേന്ദ്രം . കോവിഡ് രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ഇത്തരത്തിലൊരു നിർദേശം.

 

ജില്ലകളിൽ ഒറ്റപ്പെട്ട കേസുകളോ ക്ലസ്റ്ററുകളോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. നമ്മുടെ പ്രഥമ ലക്ഷ്യം പുതിയ ഇടങ്ങളിലേക്കുള്ള രോഗത്തിന്റെ വ്യാപനം തടയുക  എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കൂടാതെ ഓസിക്സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ള ആംബുലൻസുകൾ കൂടുതൽ സജ്ജമാക്കുമെന്നും, കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആംബുലസുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര നിർദേശത്തിൽ പറയുന്നുണ്ട്

 

 

 

OTHER SECTIONS