വ്യഭിചാരത്തിന് സ്ത്രീകള്‍ക്കെതിരെ കുറ്റം ചുമത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

By Shyma Mohan.11 Jul, 2018

imran-azhar


    ന്യൂഡല്‍ഹി: വിവാഹേതര ബന്ധത്തില്‍ കുറ്റം ചുമത്തുന്നതില്‍ ലിംഗസമത്വം ഉറപ്പാക്കണമെന്ന ഹര്‍ജിയെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു. വ്യഭിചാരമെന്നത് കുറ്റമായി തന്നെ കാണണമെന്നും അത്തരം കേസുകളില്‍ സ്ത്രീകള്‍ കുറ്റക്കാരല്ലെന്നും ഐപിസി 497ല്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നിലവിലെ 497ാം വകുപ്പ് അനുസരിച്ച് ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന്‍മാര്‍ മാത്രമാണ് കുറ്റക്കാരാകുകയും ശിക്ഷക്ക് വിധേയരാകുകയും ചെയ്യുക. 157 വര്‍ഷം പഴക്കമുള്ള ഈ നിയമം മാറ്റണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി മലയാൡായ ജോസഫ് ഷൈന്‍ കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെയും ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കറുടെയും ഡിവൈ ചന്ദ്രചൂഢിന്റെയും ബെഞ്ച് നാലാഴ്ചക്കുള്ളില്‍ കേസില്‍ സര്‍ക്കാരിന്റെ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്.