ആന്ധ്രയ്ക്കു പ്രത്യേക പദവി; ഇന്ന് ചന്ദ്രബാബു ഇന്ന് ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തും

By anju.11 02 2019

imran-azhar

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ ഇന്ന് നിരാഹാര സമരം നടത്തും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഡല്‍ഹിയില്‍ ആന്ധ്ര ഭവനിലാണ് മുഖ്യമന്ത്രിയുടെ സത്യാഗ്രഹം.

 

2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സംസ്ഥാനത്തെ മന്ത്രിമാര്‍, എംഎല്‍എമാര്‍, ടിഡിപി എംപിമാര്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും.

 

ആന്ധ്രയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ മുന്നണി വിട്ടിരുന്നു.

 

OTHER SECTIONS