ബാഹുബലിയിലെ മഹിഷ്മതിയെ പുനഃസൃഷ്ടിക്കാന്‍ ചന്ദ്രബാബു നായിഡു

By Shyma Mohan.20 Sep, 2017

imran-azhar


    അമരാവതി: ആന്ധ്രാപ്രദേശിന് നിയമസഭാ മന്ദിരവും ഹൈക്കോടതി കെട്ടിടവും തലസ്ഥാനമായ അമരാവതിയില്‍ നിര്‍മ്മിക്കുന്നതിനായി തയ്യാറെടുപ്പുകള്‍ നടത്തിവരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചലച്ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയുടെ സഹായം തേടുന്നു. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ബാഹുബലിയിലെ മഹിഷ്മതിയെ അമരാവതിയില്‍ പുനഃസൃഷ്ടിക്കാനാണ് നായിഡു ലക്ഷ്യമിടുന്നത്.
    രാജമൗലി ഇന്ന് രാവിലെ അമരാവതിയില്‍ ക്യാപിറ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് അതോറിറ്റി(സി.ആര്‍.ഡി.എ) ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയും പിന്നീട് താല്‍ക്കാലിക സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ താല്‍പര്യം നേരിട്ട് മനസിലാക്കാനാണ് നായിഡുവുമായി രാജമൗലി കൂടിക്കാഴ്ച നടത്തിയത്. ലണ്ടന്‍ ആസ്ഥാനമായുള്ള നോര്‍മാന്‍ ഫോസ്റ്റര്‍ എന്ന സ്ഥാപനം സമര്‍പ്പിച്ച രണ്ടാമത്തെ പ്ലാനും ചന്ദ്രബാബു നായിഡു ഈയിടെ തള്ളിക്കളഞ്ഞിരുന്നു. ഒക്‌ടോബര്‍ 25ഓടെ പുതിയ രൂപകല്‍പന അംഗീകരിക്കുമെന്നാണ് ഔദ്യോഗിക വിവരം.


OTHER SECTIONS