ചന്ദ്രയാന്‍-2 ചന്ദ്രനിലേക്ക് യാത്ര തുടങ്ങി

By Neha C N .14 08 2019

imran-azhar

 


ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍- 2 ഭൂമിയുടെ ഭ്രമണപഥം വിട്ടു. ഭൂമിയുടെ ഭ്രമണപഥം വിട്ടതോടെ ചന്ദ്രയാന്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. പുലര്‍ച്ചെ 3.30-നാണ് ഇതിനായുള്ള നിര്‍ണായകമായ ഭ്രമണപഥമുയര്‍ത്തല്‍ നടന്നത്. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.


ചന്ദ്രയാന്‍- 2 ഓഗസ്റ്റ് 20-നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുക. 'ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍' എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കുകയും പേടകം ചന്ദ്രന്റെ സ്വാധീനവലയത്തിലാവുകയും ചെയ്യുന്നു. തുടര്‍ന്ന് ചന്ദ്രയാന്‍-2-ലെ യന്ത്രം ജ്വലിപ്പിച്ച് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. ആറു ദിവസമാണ് ഇതിനെടുക്കുക. തുടര്‍ന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയെത്തിക്കണം. അതിനുശേഷം സെപ്റ്റംബര്‍ ഏഴിന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍-2-ന്റെ ഇറക്കം.

'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന 'ലാന്‍ഡറി'ല്‍നിന്നു 'റോവര്‍' പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും.

 

OTHER SECTIONS