രാസായുധ ആക്രമണത്തിന് മറുപടി; സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം തുടങ്ങി

By Amritha AU.14 Apr, 2018

imran-azhar


വാഷിങ്ടണ്‍: രാസായുധ ആക്രമണത്തിന് മറുപടിയായി സിറിയയില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി. ബ്രിട്ടനും ഫ്രാന്‍സിനൊപ്പമാണ് അമേരിക്ക സൈനിക നടപടി കൈകൊണ്ടിരിക്കുന്നത്. ആക്രമണം നടത്തിയ കാര്യം യുഎസ് പ്രസിഡന്റ് ട്രംപ് അടക്കം മൂന്ന് രാഷ്ട്രത്തലവന്മാരും സ്ഥിരീകരിച്ചു. സിറിയയിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സിറിയയിലെ രാസായുധ ആക്രമണത്തില്‍ കുഞ്ഞുങ്ങളടക്കം 70 പേരാണ് കൊല്ലപ്പെട്ടത്. രാസായുധ നിര്‍മാണത്തിന് സിറിയയ്ക്ക് ഉത്തര കൊറിയയുടെ സഹായം ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിറിയയുടെ ആയുധപ്പുരകളും മിസൈല്‍ നിര്‍മാണശാലയും ഉത്തര കൊറിയയുടെ മിസൈല്‍ തന്ത്രജ്ഞര്‍ സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും അപകടകരമായ രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സിറിയയെ എല്ലാതരത്തിലും ഉത്തര കൊറിയ സഹായിക്കുന്നതായാണ് റിപ്പോര്‍ട്ട്.
അതേ സമയം സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്് ട്രംപ് അറിയിച്ചു. ഒരു ചൈനീസ് വ്യാപാര കമ്പനിയുടെ സഹായത്തോടെ 2016 അവസാനവും 2017 ആദ്യവുമായി അഞ്ച് കപ്പല്‍ നിറയെ രാസായുധ നിര്‍മാണത്തിനു സഹായിക്കുന്ന വസ്തുക്കള്‍ ഉത്തരകൊറിയ സിറിയയിലെത്തിച്ചെന്നാണു വിവരം. 2012നും 2017നും ഇടയിലാണ് ഇടപാട് ഏറ്റവും കാര്യക്ഷമമായി നടന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

 

OTHER SECTIONS