15 രാജവെമ്പാല, 5 പെരുമ്പാമ്പ്, കുരങ്ങും ആമയും; ബാഗേജ് പരിശോധനയില്‍ ഞെട്ടി കസ്റ്റംസ്

By Shyma Mohan.13 08 2022

imran-azhar

 

ചെന്നൈ: ബാങ്കോക്കില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ തായ് എയര്‍വേസ് വിമാനത്തില്‍ സംശയകരമായി കണ്ട ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയി. പാഴ്‌സല്‍ അനങ്ങുന്നത് കണ്ടപ്പോഴായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

 

ആദ്യത്തെ പാക്കില്‍ നിന്ന് പുറത്തുചാടിയത് ആഫ്രിക്കയില്‍ മാത്രം കണ്ടുവരുന്ന ഡി ബ്രാസ കുരങ്ങ്. ചോക്ലേറ്റ് നിറച്ച പെട്ടിയിലാണ് കുരങ്ങിനെ അടച്ചിരുന്നത്. ഒരു പെട്ടിയില്‍ 15 രാജവെമ്പാലയും മറ്റൊരു പെട്ടിയില്‍ അഞ്ച് പെരുമ്പാമ്പുകളും. അവസാനത്തെ ബാഗില്‍ രണ്ട് അള്‍ഡാബ്ര ആമകള്‍.

 

ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ ഇവയെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്. ചെന്നൈയില്‍ പാഴസല്‍ സ്വീകരിക്കേണ്ടിയിരുന്ന ആളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

OTHER SECTIONS