റായ്ഡുവിന് അർധസെഞ്ചുറി (71*), വിജയപാതയിൽ ചെന്നൈ 121-3 (16 Ov) LIVE

By Sooraj Surendran.19 09 2020

imran-azhar

 

 

അബുദാബി: ഐ.പി.എല്‍ 13-ാം പതിപ്പിലെ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് മികച്ച നിലയിൽ. അമ്പാട്ടി റായുഡു - ഫാഫ് ഡൂപ്ലെസിസ് സഖ്യത്തിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ചെന്നൈ ലക്ഷ്യത്തോടടുക്കുകയാണ്. മുരളി വിജയ് 1, ഷെയിൻവാട്സൺ 4 എന്നിവരെ തുടക്കത്തിലേ നഷ്ടമായെങ്കിലും കരുതലോടെയാണ് ചെന്നൈയുടെ ബാറ്റിംഗ്. 16 ഓവറുകൾ പിന്നിട്ട ചെന്നൈ 2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിലാണ്. ജയിക്കാനായി 24 പന്തിൽ 42 റൺസാണ് ചെന്നൈക്ക് നേടേണ്ടത്. മുംബൈക്കായി ട്രെന്റ് ബോൾട്ടും, ജെയിംസ് പാറ്റിൻസണും ഓരോ വിക്കറ്റുകളാണ് വീഴ്ത്തിയത്.

 

OTHER SECTIONS