പാർട്ടിയിൽ അവഗണ നേരിടുന്നു ; ചേർത്തലയിലെ ആദ്യ ബി ജെ പി കൗൺസിലർ രാജിവെച്ചു

By online desk .21 10 2020

imran-azhar

 

 

ആലപ്പുഴ: പാർട്ടിയിൽ അവഗണ നേരിടുന്നു എന്ന പരാതിയെ തുടർന്ന് ചേർത്തലയിലെ ആദ്യ ബി ജെ പി കൗൺസിലർ രാജിവെച്ചു. ഡി ജ്യോതിഷാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയിരിക്കുന്നത്.തന്റെ പ്രവർത്തനങ്ങൾ പാർട്ടിയിലെ പലര്ക്കും ഉൾകൊള്ളാൻ കഴിയുന്നില്ലെന്നും തുടർച്ചയായ അവഗണന സഹിച്ചു ഇനിയും തുടരാൻ കഴിയില്ലെന്നും തുടര്‍ച്ചയായ അവഗണനയില്‍ ആത്മഹത്യയുടെ വക്കില്‍ ആണെന്നും ജ്യോതിഷ് പാര്‍ട്ടിക്ക് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.


അവഗണന സഹിച്ചു ഇനിയും തുടർന്നാൽ ഒരു നിമിഷം മനസൊന്നു മാറിയാൽ ആത്മഹത്യ ചെയ്തു പോകും. കൗണ്സിലറെന്ന നിലയിലെ പ്രവർത്തനങ്ങൾ അംഗീകരിക്കാതെ ബി ജെ പി നേതൃത്വം മുഖംതിരിക്കുകയാണെന്നും രാജി കത്തിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന്റെ രാജി വാർത്തകൾ ബി ജെ പി നേതൃത്വം നിഷേധിച്ചു. കത്തിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ജ്യോതിഷും വ്യക്തമാക്കി നഗരസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ തര്‍ക്കങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.

OTHER SECTIONS