ഛത്രപജി ശിവജിയുടെ 'പുലിനഖം' ഇന്ത്യയിലേക്ക്; ധാരണാപത്രത്തില്‍ ഒപ്പ് വെക്കാന്‍ മന്ത്രി യുകെയിലേക്ക്

ഛത്രപജി ശിവജിയുടെ ആയുധമായിരുന്ന 'പുലിനഖം' യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കി. ലണ്ടനിലെ വിക്ടോറിയ മ്യൂസിയത്തിലാണ് ആയുധമുള്ളത്.

author-image
Priya
New Update
ഛത്രപജി ശിവജിയുടെ 'പുലിനഖം' ഇന്ത്യയിലേക്ക്; ധാരണാപത്രത്തില്‍ ഒപ്പ് വെക്കാന്‍ മന്ത്രി യുകെയിലേക്ക്

മുംബൈ: മറാഠാ രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ രാജാവ് ഛത്രപജി ശിവജിയുടെ ആയുധമായിരുന്ന 'പുലിനഖം' യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കി. ലണ്ടനിലെ വിക്ടോറിയ മ്യൂസിയത്തിലാണ് ആയുധമുള്ളത്.

സാസ്‌കാരിക വകുപ്പ് മന്ത്രി സുധീന്‍ മുന്‍ഗന്‍തിവാര്‍ ആയുധം വീണ്ടെടുക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പ് വെക്കാന്‍ യുകെയിലേക്ക് യാത്ര തിരിച്ചു.

പതിനേഴാം നൂറ്റാണ്ടില്‍ ബിജാപുര്‍ ആദില്‍ ഷാഹി സാമ്രാജ്യത്തിലെ ജനറല്‍ അഫ്‌സല്‍ ഖാനെ വധിക്കാന്‍ ശിവാജി ഉപയോഗിച്ചിരുന്ന ആയുധമാണിത്. ഇന്നത്തെ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടില്‍ വച്ചാണ് ഛത്രപതി ശിവജി അഫ്‌സല്‍ ഖാനെ വധിച്ചത്.

ശിവാജിയുടെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ആയുധം തിരിച്ചെത്തിക്കുന്നത്.

 

 

'കോടിയേരിയുടെ ഭൗതികദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു'; വെളിപ്പെടുത്തലുമായി വിനോദിനി

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ വെളിപ്പെടുത്തലുമായി ഭാര്യ വിനോദിനി ബാലകൃഷ്ണന്‍.

കോടിയേരിയുടെ ഭൗതികദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെക്കണമെന്ന് സിപിഎമ്മിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്ന് വിനോദിനി പറഞ്ഞു.

മക്കളായ ബിനോയിയും ബിനീഷും ചെന്നൈയിലെ ആശുപത്രിയില്‍ വെച്ച് എം വി ഗോവിന്ദനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനോദിനി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

തിരുവനന്തപുരത്ത് കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഓരുക്കാതിരുന്നത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ' എനിക്കും ഉണ്ടല്ലോ ആ വിഷമം.

ആരോട് പറയാന്‍ കഴിയും. അന്ന് ഞാന്‍ ഓര്‍മയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു.സത്യം സത്യമായി പറയണമല്ലോ.

മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണമെന്ന് പറഞ്ഞു. അപ്പോള്‍ അതല്ല, എന്ത് തിരിച്ച് പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്ത് കൊണ്ടുപോയില്ല. നടന്നില്ല, ഇനി സാരമില്ല. അത് കഴിഞ്ഞു. അതിന്റെ പേരില്‍ പുതിയ വിവാദം വേണ്ട'- വിനോദിനി വ്യക്തമാക്കി.

 

 

 

UK Chhatrapati Shivaji tiger claw