കേരളത്തിലെ വികസനം തകര്‍ക്കുകയാണ് ഇ ഡി ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

By parvathyanoop.13 08 2022

imran-azhar

 


കൊല്ലം : കേരളത്തിലെ വികസനം തകര്‍ക്കുകയാണ് ഇ ഡി ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇപ്പോള്‍ വികസനം നടക്കുന്നത് കിഫ്ബിയിലൂടെയാണ് അതുകൊണ്ടാണ് കിഫ്ബിക്കെതിരായ ഇ ഡി നീക്കമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബി കേരളത്തില്‍ അവതരിപ്പിച്ചപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്നു പോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. ആ കിഫ്ബിയെ തകര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം.

 

ഈ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇ ഡിയുടെ ഉദ്ദേശം എല്ലാവര്‍ക്കുമറിയംകേരളത്തെ ഒഴിച്ചുനിര്‍ത്തിയാണോ രാജ്യത്തിന്റെ വികസനമെന്ന് മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിപിഐഎം കൊല്ലം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങളും ഇതിനെതിരെ അരയക്ഷരം എഴുതാന്‍ തയ്യാറാവുന്നില്ല.

 

കോര്‍പറേറ്റ് ശക്തികളാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. കോര്‍പറേറ്റുകള്‍ ഇടതുപക്ഷത്തെ അലോസരമായി കാണുന്നു. മാധ്യമങ്ങള്‍ ഈ സംസ്ഥാനങ്ങളിലെ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നില്ല.കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കാര്യമായി ഇടപെടുന്നു. ഇതിനെതിരെയും മാധ്യമങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാനത്ത് തുടര്‍ഭരണം വന്നതില്‍ യുഡിഎഫിനും ബിജെപിക്കും പകയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചില പ്രദേശങ്ങളും വിഭാഗങ്ങളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് യുഡിഎഫ് കരുതി. എന്നാല്‍ അങ്ങനെയൊന്ന് ഇന്നില്ല. പണ്ട് ചില ജനവിഭാഗങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുണ്ടായിരുന്നു. പിന്നീട് ഇവര്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്നു- മുഖ്യമന്ത്രി പറഞ്ഞു.ഒരുഭാഗത്ത് മലയോര ഹൈവേയും മറ്റൊരു ഭാഗത്ത് തീരദേശ ഹൈവേയും വരുന്നത്.

 

കിഫ്ബിയാണ് തുക കൊടുക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും കേരളത്തിന്റെ വികസനം തടയാന്‍ കിഫ്ബിയെ തകര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

 

 

 

OTHER SECTIONS