സ്വാതന്ത്ര്യത്തിന്റെ 75- ാം വാര്‍ഷികം ആഘോഷം : ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും

By parvathyanoop.13 08 2022

imran-azhar

 

 

 

തിരുവനന്തപുരം : രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെ 75- ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയ പേജുകളിലെ കവര്‍ ഫോട്ടോ മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പതാകയുടെ ചിത്രമാണ് ഇദ്ധേഹം ഫേസ്ബുക്കിലെ കവര്‍ ഫോട്ടോയാക്കിയത്.പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഫേസ്ബുക്കിലെ കവര്‍ ഫോട്ടോ മാറ്റിയിട്ടുണ്ട്. ദേശീയ പതാക തന്നെയാണ് ചിത്രം.

 

ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് 'ഹര്‍ ഘര്‍ തിരംഗ' പ്രചാരണത്തെ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 22 ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.ഇതിന്റെ ഭാഗമായി പ്രമുഖ നേതാക്കളും നടന്മാരും പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റുകയുമുണ്ടായി.

 

ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ഇന്ന് രാജ്യത്തെ വീടുകളില്‍ ദേശീയ പതാകയുയരും. മലയാളത്തിലെ പ്രമുഖ നടന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരും പതാക ഉയര്‍ത്തിക്കഴിഞ്ഞു.

 

 

OTHER SECTIONS