അഴിമതിക്ക് കൂട്ടു നിന്ന മുഖ്യമന്ത്രിയാണ് സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി ; ചെന്നിത്തല

By online desk .30 10 2020

imran-azhar

 

 

തിരുവനന്തപുരം ; അഴിമതിക്ക് കൂട്ടു നിന്ന മുഖ്യമന്ത്രിയാണ് സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ഭരണത്തിൽ പാർട്ടിയും സർക്കാരും ശരശയ്യയിലാണെന്നും ചെന്നിത്തല വിമർശിച്ചു. സ്വർണക്കടത്ത് കേസ് അടക്കം എല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് പിണറായി ശ്രമിക്കുന്നതെന്നും ലാവ്‌ലിൻ കേസിലും ഇതുതന്നെയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.


അതേസമയം , ലൈഫ്മിഷൻ കേസിൽ സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അഴിമതിയുടെ ഗുണഭോക്താവ് മുഖ്യമന്ത്രി ആയതുകൊണ്ടാണിതെന്നും സുരേന്ദ്രൻ വിമർശിച്ചു. മാത്രമല്ല, മുഖ്യമന്ത്രി ലക്ഷങ്ങൾ വിലയുള്ള ആപ്പിൾ വാച്ച് ഉപയോഗിച്ചിരുന്നു എന്നും പിന്നീട് അത് ഒഴിവാക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. കണ്ടെത്താനുള്ള ഒരു ഐഫോൺ എവിടെ എന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.


അതേസമയം, ലൈഫ്മിഷൻ നിർമ്മാണ കരാർ കിട്ടാൻ സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഐഫോണുകൾ ആർക്കൊക്കെ കിട്ടി എന്നതിൽ കൂടുതൽ വ്യക്തത വരുത്താൻ വിജിലൻസ് അന്വ്ർഷണം ഊർജിതമാക്കി. സ്വപ്നയുടെയും സന്ദീപിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തും. ഐഫോൺ ശിവശങ്കർ അടക്കമുള്ളവർക്ക് കിട്ടിയതിനെ രേഖകൾ വിജിലൻസ് ശേഖരിച്ചു.

 

OTHER SECTIONS