ബജറ്റ് ചോര്‍ന്നിട്ടില്ളെന്ന് ചീഫ് സെക്രട്ടറി

By Subha Lekshmi B R.06 Mar, 2017

imran-azhar

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നിട്ടില്ളെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ കഴന്പില്ലെന്നും ഭരണഘടനാ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ളെന്നും വ്യക്തമാക്കി സര്‍ക്കാരിന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വായിച്ചു.

 

രേഖകള്‍ പുറത്തു പോയിട്ടില്ളെന്നും ബജറ്റ് ദിനത്തില്‍ കുറിപ്പ് പുറത്തായത് ഉദ്യോഗസ്ഥന്‍റെ ശ്രദ്ധക്കുറവ് മാത്രമാണെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. ധനമന്ത്രി തോമസ് ഐസക്ക് ഒരു തരത്തിലും കുറ്റക്കാരനല്ളെന്നും രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ളെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

അതേസമയം, സര്‍ക്കാര്‍ വാദിയെ പ്രതിയാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ധനമന്ത്രി മാപ്പു പറയുമെന്നാണ് വിചാരിച്ചത്. വിഷയം നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബജറ്റ് ചോര്‍ച്ച സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയത്. ബജറ്റ് ചോര്‍ന്നത് ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. ബജറ്റിലെ അതേ വാക്കുകളാണ്മാധ്യമങ്ങള്‍ക്കും നല്‍കിയത്. പേഴ്സണല്‍ സ്റ്റാഫിനുള്ള കളിപ്പാട്ടമല്ള ബജറ്റെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.

നേരത്തേ, ബജറ്റ് ചോര്‍ച്ച സംബന്ധിച്ച വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു. സമാനമായ അനുഭവങ്ങള്‍ മുന്പും ഉണ്ടായിട്ടുണ്ടെന്നും
മുന്‍ സ്പീക്കര്‍മാരുടെ റൂളിംഗുകള്‍ വായിച്ചാല്‍ ഒരു വിവാദത്തിനും പ്രസക്തിയില്ളെന്നും ഐസക് പറഞ്ഞു. ഒരു രേഖയും പുറത്ത് പോയിട്ടില്ള. ബജറ്റ് ചോര്‍ച്ച ഉണ്ടായിട്ടില്ള. മാധ്യമങ്ങള്‍ക്ക്
നല്‍കാനുള്ള കുറിപ്പുകളാണ് ഇത്തരത്തില്‍ പുറത്ത് വന്നതെന്നും ധനമന്ത്രി സഭയെ അറിയിച്ചു.

OTHER SECTIONS