യുപിയില്‍ ട്രാക്ടര്‍ മറിഞ്ഞ് 11 കുട്ടികള്‍ അടക്കം 27 പേര്‍ മരിച്ചു

By Shyma Mohan.01 10 2022

imran-azhar

 


കാണ്‍പൂര്‍: യുപിയിലെ കാണ്‍പൂരില്‍ ട്രാക്ടര്‍ മറിഞ്ഞ് 11 കുട്ടികളും 11 സ്ത്രീകളും അടക്കം 27 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു.

 

അമ്പതിലധികം തീര്‍ത്ഥാടകരുമായി ഫത്തേപൂരില്‍ നിന്ന് ഘതംപൂരിലേക്ക് പോകുകയായിരുന്ന ട്രാക്ടര്‍ ട്രോളി ഭദ്യുനക്ക് സമീപമുള്ള കുളത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചന്ദ്രികാ ദേവി ക്ഷേത്രത്തിലെ മുണ്ടന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.

 

കാണ്‍പൂര്‍ വാഹനാപകടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുശോചിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 50000 രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

OTHER SECTIONS