നിബന്ധനകൾ അംഗീകരിച്ചു ചൈന ; അതിർത്തിയിലെ ചില സംഘർഷമേഖലയിൽ നിന്ന് സൈനികർ പിൻമാറാൻ തീരുമാനമായതായി റിപ്പോർട്ടുകൾ

By online desk .01 07 2020

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിർത്തിയിലെ ചില സംഘർഷമേഖലയിൽ നിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ഇരു രാജ്യങ്ങളിലെയും സൈനിക പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ധാരണയായി. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് ഇരു രാജ്യങ്ങളുടെയും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ് ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമം റിപോർട്ട് ചെയ്തു.

 

ലഡാക്കിലെ 14 15 17 പോയിന്റുകളിൽ നിന്നുള്ള സൈനിക പിന്മാറ്റം സംബന്ധിച്ചാണ് ധാരണയിലെത്തിയിരിക്കുന്നത് ഇതിൽ ഇന്ത്യ അവകാശപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് മീറ്റർ പി‌എൽ‌എ പിൻവലിക്കുന്നു.ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയുടെ അതിര്‍ത്തിരേഖയില്‍നിന്ന് നൂറിലധികം മീറ്ററുകള്‍ അകലേയ്ക്ക് ചൈനീസ് സൈന്യത്തെ പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പാന്‍ഗോങ് തടാക മേഖലയിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

OTHER SECTIONS