കണ്ണുകളിൽ അസ്വസ്ഥതയും ചൊറിച്ചിലും ; അറുപതുകാരന്റെ കണ്ണിൽ നിന്നും നീക്കം ചെയ്തത് ജീവനുള്ള 20 പുഴുക്കളെ

By online desk .29 10 2020

imran-azhar

 


കണ്ണിൽ ജീവനുള്ള പുഴുക്കൾ ... അതെങ്ങെനെ അങ്ങനെ ആവും എന്നായിരിക്കും ഓരോരുത്തരുടെയും ചിന്ത . എന്നാൽ ചൈനയിലെ ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഒന്ന് കണ്ടുനോക്കു . കണ്ണുകളിൽ അസ്വസ്ഥതയും ചൊറിച്ചിലുമായെത്തിയ അറുപതുകാരന്റെ കണ്ണിൽ നിന്നും നീക്കം ചെയ്തത് ജീവനുള്ള 20 പുഴുക്കളെ ... സംഭവം നടക്കുന്നത് ചൈനയിലാണ് എന്നാൽ രോഗിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. വാൻ എന്ന പേര് മാത്രമാണ് ആശുപത്രി പുറത്തുവിട്ടിരിക്കുന്നത്.

 

 

കുറച്ചുമാസങ്ങൾക്കുമുൻപാണ്  കണ്ണിൽ കടുത്ത അസ്വസ്ഥതയുമായി വാൻ ആശുപത്രിയിലെത്തിയത്. കണ്ണിൽ തനിക്കുണ്ടായ പ്രശ്നം എന്തെങ്കിലും ക്ഷീണത്തിന്റെ ഭാഗമായുണ്ടായതെന്ന് അദ്ദേഹം കരുതി. അത് വിചാരിച്ചു തന്നെയാണ് അദ്ദേഹം ആശുപത്രിയിൽ ഡോക്ടറെ കാണാനായി എത്തിയതും എന്നാൽ, കണ്ണിലെ വേദന അസഹനീയമാം വിധം വർദ്ധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

 

 

സുഷോ നഗരത്തിലെ ആശുപത്രിയിലാണ് വനെ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ഇദ്ദേഹത്തെ വിശദ പരിശോധനക്ക് വിധേയമാക്കി. ഈ പരിശോധനയിലാണ് വലതുകൺപോളയുടെ അടിയിലായി ഇരുപതോളം ജീവനുള്ള ചെറുപുഴുക്കളെ തുടർന്ന് പുഴുക്കളെ മേയ്ക്കാം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയായിരുന്നു.ഡോക്ടർ ഷി ടിങ് ആയിരുന്നു പുഴുക്കളെ നീക്കം ചെയ്തത്. വിരകളെ പോലെ കണ്ടെത്തിയ ഏകദേശം ഇരുപതോളം പുഴുക്കളെയാണ് ഡോക്ടർ ഇയാളുടെ കണ്ണിൽ നിന്ന് നീക്കം ചെയ്തത്.

 

നായകൾ, പൂച്ചകൾ മറ്റു നിരവധി മൃഗങ്ങൾ എന്നിവയുടെ കണ്ണുനീർ ഗ്രന്ഥികളിൽ കാണാവുന്ന പരാന്ന ഭോജികളാണ് ഇത്തരം വിരകൾ. അവ ലാർവയിൽ നിന്നും പുഴുക്കളായ്‌ വികസിക്കാൻ ഏകദേശം 15 മുതൽ 20 ദിവസം വരെ എടുക്കും. എന്നാൽ വാനിന്റെ കണ്പോളകൾക്ക് താഴെ പുഴുക്കൾ എങ്ങനെ ഉണ്ടായി എന്ന കാര്യത്തിൽ വ്യക്തതയില്ല. തനിക്ക് ഒരുതരത്തിലുള്ള ഓമന മൃഗങ്ങളും ഇല്ലെന്നും വാൻ ആശുപത്രി അധികൃതരോട് വ്യകത്മാക്കിയിട്ടുണ്ട്.

 

OTHER SECTIONS